KeralaNEWS

സ്വകാര്യ ബസിൽ വീണ്ടും പീഡനം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍  അറസ്റ്റില്‍.മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസിന്‍റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം.

ബസ്സില്‍ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി  ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി കുട്ടിയെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു.തുടര്‍ന്ന് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയും അധ്യാപകർ പോലീസിൽ അറിയിക്കുകയുമായിരുന്നു.ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

 

Signature-ad

കഴിഞ്ഞ ദിവസം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായിരുന്നു.ട്രിപ്പ് മുടക്കി ബസിനുള്ളിൽ വച്ചായിരുന്നു പീഡനം.

Back to top button
error: