IndiaNEWS

ആശുപത്രിയിലെ തൂപ്പുകാരി ഇഞ്ചക്ഷൻ എടുത്തു; രണ്ടു വയസ്സുകാരൻ മരിച്ചു

മുംബൈ: തൂപ്പുകാരി കുത്തിവയ്പ്പ്  നല്‍കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍.മുംബൈയിലെ ഗോവണ്ടിയിലെ നൂര്‍ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്.

പനിയെ തുടര്‍ന്ന് നൂര്‍ ന്ഴസിങ് ഹോമിലെത്തിയ രണ്ടു വയസ്സുകാരന്‍ താഹ ഖാന് നഴ്സിന് പകരം തൂപ്പുകാരിയാണ് കുത്തിവെച്ചത്.കുത്തിവയ്പ്പിനു ശേഷം കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു.

 

Signature-ad

സംഭവത്തിൽ പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഉടമയേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: