കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്‌ടര്‍മാർക്ക് ഉൾപ്പടെ മൊത്തം 50 ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടത്തുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍ ബന്ധപ്പെട്ട ഡോക്‌ടറുടെ അനുമതി വാങ്ങണം.തുടങ്ങി ധാരാളം നിർദ്ദേശങ്ങൾ ഇതേതുടർന്ന് പുറത്തിറക്കിയിട്ടുണ്ട്.