സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം ശക്തമായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
സംസ്ഥാനത്തു രോഗസ്ഥിരീകരണ നിരക്ക് ആദ്യമായി 35 കടന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികളിലേക്കു കടക്കുമെന്നാണു സൂചന.
വാരാന്ത്യ ലോക്ക്ഡൗണും രാത്രികാല ലോക്ക്ഡൗണും അടക്കമുള്ള ശിപാർശകൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.