അബുദാബി: മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു.വിമാനത്താവളത് തിനു സമീപമാണ് സംഭവം.അപകടത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്.തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം തങ്ങൾ ഡ്രോണ്‍ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.