തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷൻ നൽകാൻ തീരുമാനമായി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇത്.
15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഇങ്ങനെ കോവാക്സീന് മാത്രമാണ് നല്‍കുക.രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിന് നല്‍കുന്നത്.