KeralaNEWS

റിപ്പബ്ലിക് ദിന പരേഡ്: ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കിയതിൽ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തില്‍നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സവര്‍ണ താല്‍പര്യം മുന്‍ നിര്‍ത്തിയുള്ളതും ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആദ്ധ്യാത്മികരംഗത്ത് ശങ്കരാചാര്യരുടെ മഹത്വം കുറച്ചുകാണുന്നില്ല.പക്ഷെ രാജ്യത്തെ ബ്രാഹ്‌മണരും അല്ലാത്തവരുമായ സവര്‍ണ്ണ സമുദായങ്ങളാണ് ശങ്കരാചാര്യരുടെ ഇപ്പോഴത്തെ പ്രയോക്താക്കള്‍.ഇവരുടെ താത്പര്യത്തിന് വേണ്ടിയാകും ശ്രീനാരായണഗുരുവിന്റെ പ്രതിമ മാറ്റണമെന്ന നിര്‍ദേശമുണ്ടായത്. സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടായിപ്പോയി ഇത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സംസ്ഥാന സര്‍ക്കാരും പ്രതിഷേധമറിയിക്കണം. യോഗം ഇരുസര്‍ക്കാരുകള്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Back to top button
error: