പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ പരാതി അഞ്ചു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി.നേരത്തെ
പരാതി ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെ സമര്‍പിച്ച ഹരജിയിലാണ് ഈ ഉത്തരവ്.
പി വി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു.അധിക ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇതിനെതിരെയാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി ഉടന്‍ തിരിച്ചു പിടിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.