KeralaNEWS

കെ-റെയിലിന്റെ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍) പുറത്തു വിട്ടു

കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍) സര്‍ക്കാര്‍ പുറത്തു വിട്ടു.3773 പേജും ആറ് വാല്യങ്ങളുമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പരിസ്ഥിതി ആഘാത പഠനവും റിപ്പോര്‍ട്ടിലുണ്ട്.നിയമസഭയുടെ വൈബ് സൈറ്റിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.സിസ്ട്ര എന്ന സ്ഥാപനം തയാറാക്കിയ റിപ്പോർട്ടിൽ  പൊളിക്കേണ്ട കെട്ടിടങ്ങളുടെയും  ആരാധനാലയങ്ങളുടെയും പട്ടികയുണ്ട്.

പ്രതിദിനം 37 സര്‍വീസുകളും 6 കോടി രൂപ വരുമാനവും കെ-റെയിലിലൂടെ ലഭിക്കുമെന്ന് ഡി.പി.ആര്‍ പറയുന്നു. 13 കിലോമീറ്റര്‍ പാലവും 11 കിലോമീറ്റര്‍ തുരങ്കവും പാതയ്ക്കു വേണ്ടി വരും. പായ്ക്കിരുവശവും വേലികള്‍ വേണ്ടി വരുമെന്നും ഡി.പി.ആര്‍ പറയുന്നു.കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്കായി പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കും. ആകെയുള്ള 530.6 കിലോമീറ്ററില്‍ 293 കിലോമീറ്റര്‍ ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Back to top button
error: