KeralaNEWS

സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്

സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്; മാടായിപാറയില്‍ അതിരടയാളകല്ലുകള്‍ വീണ്ടും പിഴുതുമാറ്റി 14 Jan 2022 8:01 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുതിയ സംഭവം ശ്രദ്ധയില്‍ പെട്ടത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മാടായിപ്പാറയില്‍ നേരത്തെയും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലൂകളാണ് പിഴുതു കളഞ്ഞത്.

Back to top button
error: