വാട്ടർ ബില്ലിൽ കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക,ഏതു നിമിഷവും നിങ്ങൾക്കൊരു ഫോൺ കോൾ എത്തും.പിന്നാലെ ജലഅതോറിറ്റി ഉദ്യോഗസ്ഥർ വീട്ടുമുറ്റത്ത് എത്തുകയും ചെയ്യും.ഇത്തരത്തിൽ കുടിശ്ശിക വരുത്തുന്നവർക്കും വരുത്തിയിട്ടുള്ളവർക്കും ആദ്യം ഫോണിൽ വിളിച്ച് ബില്ലടയ്ക്കാൻ ആവശ്യപ്പെടുകയും, ശേഷം അടച്ചില്ലെങ്കിൽ വീടുകളിലേക്ക് എത്തി മറ്റൊരു മുന്നറിയിപ്പില്ലാതെ കണക്ഷൻ കട്ട് ചെയ്യുകയും ആണ് ചെയ്യുക.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇത്തരത്തിലുള്ള നടപടികളിലേക്ക് അതോറിറ്റി കടക്കുന്നത്. 2021 /22 സാമ്പത്തിക വർഷത്തിൽ 2232 കോടി രൂപ തിരിച്ചെടുക്കുന്നതിനായിരുന്നു ജലഅതോറിറ്റി ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ ആകെ ലഭിച്ചത് 385 കോടി രൂപ മാത്രമാണ്.ഈ ഒരു സാഹചര്യത്തിലാണ് കർശന നടപടികളുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ വാട്ടർ കണക്ഷൻ ഉള്ള ആളുകൾ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് തന്നെ പണമടയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യപ്പെട്ടേക്കാം.വേനൽക്കാലമാ ണ് മറക്കരുത് !