KeralaNEWS

ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല: ശബരിമലയില്‍  മകരജ്യോതി ദര്‍ശനത്തിന് മുന്നോടിയായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ. ഇത്തവണ ഹില്‍ ടോപ്പിലും മകരവിളക്ക് ദര്‍ശനത്തിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് ഒന്നര ലക്ഷത്തോളം അയ്യപ്പഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹില്‍ടോപ്പില്‍ 2000 മുതല്‍ 5000 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.സന്നിധാനത്ത് പാണ്ടിത്താവളം, അന്നദാനമണ്ഡപത്തിന്റെ മുകൾഭാഗം, കൊപ്രക്കളം എന്നിവിടങ്ങളിലൊക്കെ മകരജ്യോതി ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നിലവില്‍ വെര്‍ച്വല്‍ ബുക്കിങ്ങിനും സ്‌പോട്ട് രജിസ്‌ട്രേഷനും നിശ്ചിത എണ്ണം ക്രമീകരിച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും സുഗമമായ ദര്‍ശനം അനുവദിക്കുമെന്നും  അദ്ദേഹം പറഞ്ഞു

Back to top button
error: