സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പിൻഭാഗത്ത് എഴുതിയ നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.കർഷക സമരത്തെ അനുകൂലിച്ചും പ്രധാനമന്ത്രിക്കെതിരെയുമാണ് കാറിൽ എഴുതിയിരിക്കുന്നത്. യുപി രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇത്. കാർ കണ്ടെത്തിയ സ്ഥലത്ത് മ്യൂസിയം പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
വൈകീട്ട് മൂന്നു മണിയോടെ വക്കം റോയൽ ഹോട്ടലിനു മുന്നിലാണ് കാർ കണ്ടെത്തിയത്.കാറിലെത്തിയത് പഞ്ചാബ് സ്വദേശിയായ സിക്ക് മതക്കാരനാണെന്നും ഇയാൾ പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.