കണ്ണൂര്‍:നാട്ടിലേക്കു വന്ന ഭർത്താവിനെ മാസങ്ങളായിട്ടും കാണാതായതോടെ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഭർത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി കണ്ണൂരിലെത്തി. ജിയാറാം ജി ലോട്ട എന്ന യുവതിയാണ് മമ്ബറം കുഴിയില്‍പീടികയിലെ വീട്ടിൽ ഭര്‍ത്താവിനെ തിരഞ്ഞ് എത്തിയത്.എന്നാൽ ഒരു വർഷത്തിലേറെയായി വീട് അടച്ചിട്ടിരിക്കുകയാണ് എന്ന് നാട്ടുകാർ അറിയിച്ചതോടെ പിണറായിയിലെ പോലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്കി.
ആരോപണം ശരിയാണോ എന്നറിയാന്‍ ഭര്‍ത്താവിന്റെ തറവാട്ടുവീട്ടില്‍ പൊലീസ് യുവതിയുമായി പോയെങ്കിലും സമീപത്തെ ബന്ധുക്കളില്‍ നിന്ന് വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്ന് വ്യക്തമായി.
മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുലജയുടെ നിര്‍ദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘സഖി’യില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.പോലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.