IndiaNEWS

അഫ്ഗാൻ കൂട്ടപ്പലായനം; കാണാതായ കുട്ടിയെ കണ്ടെത്തി

ഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപ്പലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി.മാസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ്  സൊഹൈല്‍ അഹ്മദി എന്ന കുട്ടിയെ കണ്ടെത്തിയത്.കുഞ്ഞിനെ ഇന്ന് മാതാപിതാക്കൾക്ക്  കൈമാറി.

 

രാജ്യം വിടാനുള്ള ശ്രമത്തിനിടയിൽ കാബൂൾ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്റെ പിതാവ് മിര്‍സ അലി അമ്മദി വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കൻ സൈനികന്റെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയത്.പെട്ടെന്നു തന്നെ വിമാനത്താവളത്തിന്റെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിതാവ് കുഞ്ഞിനെ സൈനികനെ ഏല്‍പിച്ചത്. എന്നാല്‍ പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.

Signature-ad

 

അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തിരക്കിയെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു. ദിവസങ്ങളോളം അന്വേഷിച്ച്‌ കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിര്‍സ അലിയേയും കുടുംബത്തെയും സൈനികർ യുഎസിലേക്ക് മാറ്റുകയായിരുന്നു.

 

നവംബര്‍ മാസത്തില്‍ കാണാതായ കുഞ്ഞിനെ സംബന്ധിച്ച്‌ റോയിടേഴ്‌സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള അഫ്ഗാൻ ടാക്‌സി ഡ്രൈവര്‍ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്.കുഞ്ഞിനെ കണ്ടെത്തുമെന്ന യുഎസ് സൈന്യത്തിന്റെ വാക്ക് പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ പിതാവുള്ളത്.

Back to top button
error: