KeralaNEWS

എന്നെ രക്ഷിച്ചത് മരക്കാർ: പ്രിയദർശൻ

സംവിധായകൻ പ്രിയദർശന്‍റെ കാലം കഴിഞ്ഞു എന്ന് ലിസി പോലും പറഞ്ഞു
രക്കാറും മോഹൻലാലും പ്രിയദർ‍ശനുമൊക്കെയാണ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ സജീവ ചർച്ചയായിരിക്കുന്നത്(ചുരുളിയെ മാറ്റി നിർത്തിയാൽ). ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പ്രകടിപ്പിച്ച നിരവധിപേരുണ്ട്.ഭാര്യ   ലിസിയുമായുള്ള വിവാഹമോചന ശേഷം  വിഷാദരോഗമുൾപ്പടെയുള്ള ഒരു അവസ്ഥയായിരുന്നു താനെന്നും അതിൽ നിന്നുമുള്ള ഒരു തിരിച്ചു വരവായിരുന്നു തനിക്ക് മരയ്ക്കാർ എന്ന സിനിമയെന്നും ഇപ്പോളിതാ പ്രിയദർശൻ തന്നെ  തുറന്നുപറഞ്ഞിരിക്കുകയാണ്.
1990 ല്‍ വിവാഹിതരായവരാണ് നടി ലിസിയും സംവിധായകൻ പ്രിയദര്‍ശനും.കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങൾ മൂലം 2014ലാണ് വിവാഹ മോചനത്തിനായി ഇരുവരും കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഇവരുടെ സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. 2016-ൽ ഇവർ വിവാഹബന്ധം വേർപെടുത്തി. ലിസിയുമായുള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ  കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ.ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നൽകിയ കേസിന്റെ  വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയൻ അന്ന് വെളിപ്പെടുത്തിയിരുന്നു.
ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല, പ്രിയൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്. മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങൾ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്‍റെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാള്‍ ലിസി കോടതിയിൽ പറഞ്ഞത് ‘സംവിധായകൻ പ്രിയദർശന്‍റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു’ എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞുപോകുകയായിരുന്നു.
കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാൾ ഞാൻ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാൻ. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ്.അതാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
പ്രിയദർശൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റ സിംഹം തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Back to top button
error: