IndiaNEWS

കൊവിഡ് വ്യാപനം; ട്രെയിനുകളില്‍  നിയന്ത്രണങ്ങളുമായി ദക്ഷിണ റെയിൽവേ

ചെന്നൈ: കൊവിഡ് വ്യാപനം  രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.ജനുവരി 10 മുതല്‍ 31 വരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ ചെന്നൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

രണ്ട് ഡോസ് വാക്സില്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളു.സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് ഉള്‍പ്പെടെ നിബന്ധന ബാധകമാകുമെന്നും റെയില്‍വേ വ്യക്തമാക്കി.

Back to top button
error: