KeralaNEWS

ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ബൈക്ക് യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടിൽ അജേഷ് (35) ആണ് കാലടി പൊലീസിന്‍റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ, മഞ്ഞപ്രയിൽ ബാറിന് സമീപം വച്ച് തടഞ്ഞ് നിർത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
 

ഇൻസ്പെക്‌ടർ ബി സന്തോഷ്, എസ് ഐ മാരായ റ്റി ബി ബിബിൻ, പി ജെ ജോയി എഎസ്ഐ അബ്‌ദുൾ സത്താർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: