എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം രൂക്ഷമാവുന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി സംസ്ഥാന ട്രഷറര്‍ സ്ഥാനം രാജിവെച്ചത് ചാക്കോക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ചു. പാര്‍ട്ടിയിലെ പ്രത്യേക സാഹചര്യത്തില്‍ താന്‍ രാജിവെക്കുന്നുവെന്നായിരുന്നു അഹമ്മദ് കുട്ടി നേതൃത്വത്തെ അറിയിച്ചത്. അതേസമയം എന്‍സിപിക്ക് ലഭിച്ച രണ്ട് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം പ്രസിഡണ്ട് പി സി ചാക്കോ ഏകപക്ഷീയമായി പങ്കുവെച്ചതാണ് അഹമ്മദ് കുട്ടിയുടെ അതൃപ്തിക്ക് കാരണമെന്നാണ് കരുതുന്നത്.
നേരത്തെ ചാക്കോയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടികെ ഉണ്ണികൃഷ്ണനും അനുയായികളും പാര്‍ട്ടി വിട്ടത്. ഇതിന് പുറമേ റെജി ചെറിയാനെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും കൊണ്ടുവന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിച്ച എന്‍എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവരെ കോര്‍കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.