കിളിമാനൂർ: വീടിനുള്ളിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കാട്ടുംപുറം കൊല്ലുവിള അജ്മി മൻസിലിൽ നാസർ-ഷീബ ദമ്പതികളുടെ മകൾ അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്.
ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. സ്കൂളിൽ പോയി തിരികെയെത്തിയ അൽഫിന കിടപ്പുമുറിയിൽ കയറി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കൾ ഉടൻ അൽഫിനയെ കെട്ടഴിച്ച് താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.