നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗൾഫിലേക്കു കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടിയത്.
പുലർച്ചെ 3.30ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിൽനിന്നു ദുബായിലേക്കു പോകാനെത്തിയ മൂന്നു യാത്രക്കാരിൽനിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറൻസിപിടികൂടിയത്.
കൊച്ചി വഴി ദുബായിലേക്കു പോകുവാൻ കർണാടകയിൽനിന്ന് എത്തിയവരാണ് പിടിയിലായതെന്നാണ് വിവരം.