KeralaNEWS

വീണ്ടും താരമായി വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ

നീണ്ടുനിന്ന മഴക്കാലം നാടൻ പ്ലാവുകളിലെ പൂക്കൾ എല്ലാം കൊഴിച്ചുകളഞ്ഞതോടെ വീണ്ടും താരമാവുകയാണ് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ.നവമാധ്യമങ്ങൾ വഴി ഒരിക്കൽ ഹിറ്റായതും ഇടയിൽ വിസ്മൃതിയിൽ ആയിപ്പോയതുമായ കുള്ളൻ പ്ലാവിനമാണ് ഇത്.നട്ട് ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി (ഇത് പല പേരുകളിൽ ഇന്ന് വിപണനം നടക്കുന്നുണ്ട്.) പ്ലാവാണ് ഇപ്പോൾ വീണ്ടും കേരളത്തിലെ താരമായി മാറിയിരിക്കുന്നത്.കാരണം പഴഞ്ചൊല്ലിൽ ചക്ക വേരിലും കായ്ക്കുമെങ്കിലും ഈ സീസണിൽ ഒരു ചുള ചക്ക  വേണമെങ്കിൽ വിയറ്റ്നാം ഏർലി തന്നെ കനിയണം.ഒരു മരത്തിൽ നിന്ന് നാലോ അഞ്ചോ ചക്കയേ കിട്ടുകയുള്ളൂവെങ്കിലും കിലോയ്ക്ക് അറുന്നൂറ് രൂപയ്ക്കാണ് വിൽപ്പന !

 

 

Signature-ad

മറ്റു പ്ലാവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വർഷത്തിൽ രണ്ടു സീസണുകളിൽ ചക്കവിരിയുന്നതും വിയറ്റ്നാം സൂപ്പർ ഏർലിയുടെ പ്രത്യേകതയാണ്.ഉയരവും ഇലപ്പടർപ്പും തീരെ കുറവായതിനാൽ ചെറിയ മുറ്റത്തും ടെറസിലും വരെ ഇത് വളർത്താൻ സാധിക്കും.പക്ഷെ ഒരു സീസണിൽ പരമാവധി നാലു ചക്ക അല്ലെങ്കിൽ അഞ്ച് എന്ന തോതിൽ ഒരു വർഷം പരമാവധി പത്തു ചക്ക മാത്രമേ ഒരു പ്ലാവിൽ നിന്നും കിട്ടുകയുള്ളൂ എന്ന് മാത്രം.നട്ട് 15 മുതല്‍ 18 മാസം കൊണ്ട് പ്ലാവ് കായ്ച്ചു തുടങ്ങും.

 

 

തായ്ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോട്ടങ്ങളിലാണ് വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി കൃഷി ചെയ്യുന്നത്.നമുക്കും പരീക്ഷിക്കാവുന്ന കാര്യമാണ് ഇത്.അല്ലെങ്കിൽ ചക്ക ഒരു കിലോയ്ക്ക് അടുത്ത സീസണിൽ ചിലപ്പോൾ ആയിരം കൊടുക്കേണ്ടി വന്നെന്നുവരാം  !!

Back to top button
error: