KeralaNEWS

സ്വീഡിഷ് പൗരന്റെ മദ്യം ഒഴുക്കികളഞ്ഞ സംഭവം :മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം,ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മെ​ന്ന്  കോ​ടി​യേ​രി 

 

കോവളത്ത് സ്വീഡിഷ് പൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴുക്കികളഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത്, എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

Signature-ad

അതേസമയം കോ​വ​ള​ത്ത് വി​ദേ​ശി​യോ​ട് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ചി​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാം. അ​തി​ന്‍റെ പേ​രി​ൽ പൂ​ർ​ണ​മാ​യും പോ​ലീ​സി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന ഒ​രു സ​മീ​പ​നം കൈ​കൊ​ള്ളേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

പോ​ലീ​സു​കാ​ർ കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ഴി​യു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

Back to top button
error: