തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇതിന്റെ ഭാഗമായി കേരളത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.തെക്കൻ കേരളത്തിൽ പരക്കെ കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ശക്തമായ മഴ കേരളത്തിൽ ലഭിച്ചില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ടായേക്കാം എന്നാണ് കാലാവസ്ഥ വകുപ്പിൻെറ റിപ്പോർട്ട്. തമിഴ്നാട്ടിൽ കനത്തമഴയെത്തുടർന്ന് ചെന്നൈ നഗരം വീണ്ടും വെള്ളക്കെട്ടിലായി. ഏതാനും മണിക്കൂറിനകംതന്നെ കനത്തമഴ നഗരത്തെ വെള്ളത്തിൽ മുക്കുക്കയായിരുന്നു.നഗരത്തിൽ 13 സെൻറീമീറ്റർ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.