വയനാട്ടിൽ ഭർത്താവിനെ അടിച്ചു കൊന്ന ഭാര്യ പൊലീസ് പിടിയിൽ
ദാമോധരനും ലക്ഷ്മിക്കുട്ടിയും തമ്മിൽ 10 വർഷത്തിലേറെയായി കടുത്ത ശത്രുതയിലാണ്. ഭർത്താവ് വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസം ഇയാൾ വീട്ടിലെത്തി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. തർക്കത്തിനിടക്ക് ലക്ഷ്മിക്കുട്ടി ദാമോധരനെ പിടിച്ചു തള്ളി. ഓടി രക്ഷപ്പെട്ട ഭർത്താവിനെ ലക്ഷ്മികുട്ടിയമ്മ കണ്ടു പിടിച്ചു. ഒടുവിൽ…
മീനങ്ങാടി: ചൂതുപാറ ദാമോധരൻ കൊലപാതക കേസ്സിൽ ഭാര്യ ലക്ഷ്മികുട്ടിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് കൊല നടത്തിയതെന്നു ഭാര്യ പറഞ്ഞു. വാക്ക് തർക്കത്തിനിടയ്ക്ക് പരിക്കേറ്റ ലക്ഷ്മികുട്ടിയമ്മ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും, സംഭവം വിശദീകരിക്കുകയും ചെയ്തു. 10 വർഷത്തിലേറെയായി കടുത്ത ശത്രുതയിലാണ് ദാമോധരനും ലക്ഷ്മിക്കുട്ടിയും. ഇയാൾ വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസം ഇയാൾ വീട്ടിലെത്തി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. തർക്കത്തിനിടക്ക് ലക്ഷ്മിക്കുട്ടി ദാമോധരനെ പിടിച്ചു തള്ളുകയും തുടർന്ന് ദാമോധരൻ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിസരം മുഴുവൻ തിരഞ്ഞ ലക്ഷ്മികുട്ടിയമ്മ ഷെഡിനുള്ളിൽ ഒളിച്ചിരുന്ന ദാമോധരനെ കണ്ടു പിടിച്ചു. ദാമോദരൻ അടിക്കാൻ എടുത്ത വടി പിടിച്ചു വാങ്ങി ലക്ഷ്മിക്കുട്ടി തിരിച്ചടിച്ചു. ആദ്യത്തെ അടിയിൽ തന്നെ ദാമോദരൻനിലത്തു വീണു. തുടന്നു പ്രതി തുടർച്ചയായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകിയ വിവരം. തലയിൽ നിന്ന് രക്തം വാർന്നാണ് മരണപ്പെട്ടത്. റിമാൻഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് വനിതാ ജയിലിലേക്ക് മാറ്റി. തുടർ നിയമ നടപടികളുമായി പേലീസ് മുന്നോട്ട് പോകുകയാണ്.
ഏറെ അനിശ്ചിതത്വത്തിൻ ഒടുവിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.