വടക്കൻ പറവൂരിലെ വിസ്മയയുടെ മരണം കൊലപാതകം, അനുജത്തി ജിത്തു അറസ്റ്റില്; ജിത്തു കുറ്റം സമ്മതിച്ചെന്ന് പൊലീസ്
വിസ്മയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി നിമിഷങ്ങൾക്കകം വീടിന്റെ പിൻഭാഗത്തുകൂടി ഇളയ സഹോദരി ജിത്തു രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് വീടിനുള്ളിൽ നിന്നും രക്തക്കറയും കണ്ടെത്തി. ഇതോടെയാണ് ജിത്തുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്
കൊച്ചി: വടക്കൻ പറവൂരിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരി ജിത്തു പിടിയിലായി. എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു.
ഇവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ വിസ്മയയുടെ മരണകാരണത്തിൽ തുമ്പുണ്ടാക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയത്.
സംഭവത്തിൽ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി.
സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
വിസ്മയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി നിമിഷങ്ങൾക്കകം വീടിന്റെ പിൻവശത്തുകൂടി ഇളയ സഹോദരി ജിത്തു രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് വീടിനുള്ളിൽ നിന്നും രക്തക്കറയും പോലീസ് കണ്ടെത്തി. ഇതോടെയാണ് ജിത്തുവിനെ കേന്ദ്രീകരിച്ച് പറവൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയത്.
സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചിട്ടും ജിത്തുവിനെ കണ്ടെത്താനാകാതെ വന്നതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിക്കിയത്. ഇതിന് പിന്നാലെ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പെൺകുട്ടിയെ കണ്ടതായി ഫോൺ കോളുകൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച സൂചന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് നിന്ന് ജിത്തുവിലെ പോലീസ് പിടികൂടിയത്.