ഇതിന് വേണ്ട ഔഷധങ്ങൾ
======================
1)ചുക്ക്
2)കുരുമുളക്
3)തിപ്പലി
4)ജീരകം
5)കരിം ജീരകം
6)പെരുംകായം
7)അയമോദകം
8)ഇന്ദുപ്പ്
ഈ മരുന്നുകള്‍ എല്ലാം ഒരേ തൂക്കത്തില്‍ (നൂറു ഗ്രാം വീതം ) പൊടിച്ചു
അഞ്ചു ഗ്രാം വീതം ഉച്ച ഊണിനു മുന്‍പായി മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക.
അല്ലെങ്കില്‍ ചോറിനോട് കൂടെ ആദ്യ ഉരുളയില്‍ ചേര്‍ത്തു കഴിക്കുക.
ദഹനo നല്ല പോലെ നടക്കും.
ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാവില്ല.
സ്ഥിരമായി കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകില്ല.
എക്കിള്‍ പ്രശ്നം ഉള്ളവര്‍ മോരില്‍ കഴിക്കുക .
അള്‍സര്‍ ഉള്ളവര്‍ അത് മാറിയ ശേഷം മാത്രം കഴിക്കുക.