തിരുവനന്തപുരം: മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാന്‍ ഇല്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ അടുത്ത് അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Check Also
Close