കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷി രീതിയാണ് മരച്ചീനിയുടെത്. നല്ല ഇളക്കമുള്ള പൊടി മണലാണ് മരച്ചീനി കൃഷിക്ക് ഏറ്റവും അനുയോജ്യമായത്. ഏകദേശം മൂന്നു സെൻറീമീറ്റർ വ്യാസം ഉള്ളതും, മൂപ്പെത്തിയതുമായ കമ്പുകൾ മരച്ചീനികൃഷി ആരംഭിക്കുവാൻ തെരഞ്ഞെടുക്കാം.
ഒരു കൂനയ്ക്ക് ഒരു കിലോ കാലിവളം, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിങ്ങനെ അളവിലെടുത്ത് അല്പം കുമ്മായവും കൂടി വിതറി അടിവളമായി നൽകാവുന്നതാണ്. മരിച്ചീനി കമ്പുകൾ നട്ടു ഏകദേശം 12 ദിവസത്തിനുള്ളിൽ മുള വരുന്നതാണ്.
മുള വന്നതിനുശേഷം ഒരു ചുവടിന് ആകെ രണ്ട് കിലോഗ്രാം ചാണകം, 200 ഗ്രാം ചാരം, 50 ഗ്രാം എല്ലുപൊടി എന്ന കണക്കിന് ജൈവവളപ്രയോഗം നൽകാം. രാസവളം പ്രയോഗിക്കുമ്പോൾ ഹെക്ടറിന് നാടൻ ഇനങ്ങൾ ആണെങ്കിൽ 110 കിലോ ഗ്രാം യൂറിയ, 250 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 85 കിലോഗ്രാം പൊട്ടാഷ് എന്നിങ്ങനെ അളവിൽ ചേർക്കണം. കൂന കൂട്ടുമ്പോൾ റോക്ക് ഫോസ്ഫേറ്റ് മുഴുവനായും അടിവളമായി ചേർക്കണം. യൂറിയയും പൊട്ടാഷും മൂന്നിലൊന്ന് മാത്രം നടുന്നതിനു മുൻപും ചേർക്കണം.
ഓരോ മാസം ഇടവിട്ട് മൂന്നിലൊന്ന് വളം വീതം നൽകി വളപ്രയോഗ രീതി ആവർത്തിക്കുക. കൃത്യമായ വളപ്രയോഗം നൽകിയാൽ മരച്ചീനി കൃഷിയിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. മരച്ചീനി കൃഷിയിൽ കൂടുതലായും കണ്ടു വരുന്ന വെള്ളീച്ച ശല്യത്തിന് വേപ്പ് അധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.