
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു.പ്രതികൾ കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകളാണ് കണ്ടെടുത്ത്.
കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആർഎസ്എസ് പ്രവർത്തകരായ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വാളുകൾ കണ്ടെടുത്തത്. പുല്ലംകുളത്തിന് സമീപം ഒരു കുറ്റിക്കാട്ടിൽ നിന്നാണ് വാളുകൾ കണ്ടെടുത്തത്.






