കുണ്ടറ:കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താംക്ളാസുകാരൻ മരിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംക്ഷൻ കോട്ടപ്പുറം വലിയവിള വീട്ടിൽ ജോസ്കുട്ടിയുടെ ഏകമകൻ ജിപ്സൺ (14) ആണ് മരിച്ചത്. രാത്രിയിൽ 9 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
അമ്മ: രജിത.