KeralaNEWS

ഷാൻ വധം; ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പരിശോധന; സംഘർഷം

ലുവ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ആ​ലു​വ​യി​ലെ ആ​ർ.​എ​സ്.​എ​സ് കാ​ര്യാ​ല​യ​ത്തി​ൽ  പരിശോധനയ്ക്കെത്തിയ പോലീസിനെ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. പി​ടി​യി​ലാ​യ ചി​ല പ്ര​തി​ക​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ആ​ലു​വ​യി​ലെ ചി​ല​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി വി​വ​രം ല​ഭിച്ചതിനെ ​തുടർന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കെത്തിയത്.
​ കാ​ര്യാ​ല​യം റെ​യ്ഡ് ചെ​യ്യു​മെ​ന്ന സം​ശ​യ​ത്താ​ൽ നൂ​റു​ക​ണ​ക്കി​ന്  പ്രവർത്തകരാണ് ഇവിടെ ത​ടിതടിച്ചുകൂടിയത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്ക് മാ​ത്ര​മാ​ണ് വ​ന്ന​തെ​ന്നും കാ​ര്യ​ദ​ർ​ശി​യെ കാ​ണ​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ, കാ​ര്യ​ദ​ർ​ശി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ലീ​സ്​ തി​രി​ച്ചു​പോ​യി.

Back to top button
error: