കോഴിക്കോട്: കരിപ്പൂരിൽ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് കരിപ്പൂർ വിടുന്നു.മുൻപ് എമിരേറ്റ്സും കരിപ്പൂർ ഓഫീസ് നിർത്തലാക്കിയിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്കു തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി സൗദി എയർലൈൻസ് ആരംഭിച്ചതായാണ് വിവരം. ഓഫിസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണു തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്.
നടപടി താൽക്കാലികമാണ് എന്നാണു പറയുന്നതെങ്കിലും
കരിപ്പൂരിൽ നിയോഗിച്ചിരുന്ന ജീവനക്കാരെ ഇതിനകം മറ്റു സ്ഥലങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
ഇതിനുമുമ്പ് കൊച്ചിയിലേക്കു മാറിയ എമിറേറ്റ്സ് വിമാനക്കമ്പനിയും പിന്നീട് തിരിച്ചെത്തിയില്ല.അവർ ഉപയോഗിച്ചിരുന്ന ഓഫിസ് സൗകര്യവും മറ്റുമാണു സൗദി എയർലൈൻസിനു നൽകിയത്.