KeralaLead NewsNEWS

പ്രകൃതിവിരുദ്ധ പീഡനം; യുവാവിന്​ 5 വർഷം തടവും പിഴയും

പത്തനംതിട്ട: 5 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ യുവാവിന് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷവിധിച്ചു.കോന്നി മങ്ങാരം പാറയില്‍ വീട്ടില്‍ മനോജ് മാത്യു (31) വിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷവിധിച്ചത്.

പെയിന്ററായ ഇയാള്‍ പെയിന്റിങ് കാണാനായി ചെന്നപ്പോള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട കുട്ടി അമ്മയെ വിവരം പറഞ്ഞു. തുടര്‍ന്ന്, കോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്‌സോ ആക്ട് 9, 10 വകുപ്പുകള്‍ പ്രകാരം ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

Back to top button
error: