പന്നൽ വർഗ്ഗത്തിൽപ്പെട്ട ചെറു സസ്യമായ അസോള കൃഷിയിലൂടെ
ഇന്ന് നിരവധി പേർ ലാഭം കൊയ്യുന്നുണ്ട്.ഈ സസ്യത്തിൽ സഹജീവി ആയി വളരുന്ന നീല ഹരിത പായൽ അന്തരീക്ഷ നൈട്രജൻ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങളും മാംസ്യ ഘടകങ്ങളും ആക്കി മാറ്റുന്നു. ഈ സവിശേഷത മൂലം ജൈവ ജീവാണു വളമായി ഉപയോഗിക്കാവുന്ന അസോള തീർച്ചയായും നമുക്ക് എന്നുമൊരു വരുമാനമാർഗ്ഗമാണ്.ജീവകങ്ങൾ കൊണ്ടും, ധാതുലവണങ്ങൾ കൊണ്ടും സമ്പുഷ്ടമായ അസോള വളർത്തുമൃഗങ്ങൾക്ക് തീറ്റയായി നൽകിയാൽ തീറ്റച്ചെലവ് കുറയ്ക്കുവാനും നമുക്ക് സാധിക്കും.കാലിത്തീറ്റയ്ക്കെല്ലാം വില ഉയർന്നതോടുകൂടി അസോളയ്ക്ക് ഇന്ന് വൻ ഡിമാന്റുമാണ് ഉള്ളത്.
കുളത്തിലും മരത്തണലിലും അസോള കൃഷി ആരംഭിക്കാം.നമ്മുടെ പറമ്പിലും പാടത്തും ഉള്ള കൃഷികൾക്ക് നല്ലൊരു ജൈവവളമാണ് ഇത്.ഇതിൽ ഏകദേശം 25 മുതൽ 30 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാലിത്തീറ്റയായി ഇത് നൽകുന്നത് വഴി 20% വരെ പാൽ ഉല്പാദനം വർധിപ്പിക്കുകയും ചെയ്യാം. മൂന്നു ദിവസം കൊണ്ട് മൂന്ന് ഇരട്ടി ഭാരം കൈവരിക്കുന്ന ഈ ചെടി ഒരാഴ്ച കൊണ്ട് വിളവെടുക്കാൻ പ്രാപ്തമാക്കും. ഒരു ദിവസം ഒരു കിലോഗ്രാം വരെ അസോള വിളവെടുക്കാം. ഒരാഴ്ച കൊണ്ട് തന്നെ അസോള നട്ട കുഴി നിറയും.
കുഴിയിൽ ചാണക ലായനിക്കൊപ്പം രാജ്ഫോസ് 45 ഗ്രാം, അസെഫെർട്ട് 15 ഇവ കൂടി കലർത്തി വേണം നിക്ഷേപിക്കാൻ. ഒന്നു മുതൽ രണ്ടു വരെ കിലോഗ്രാം അസോള വിത്ത് ഒരുപോലെ നിക്ഷേപിക്കണം.