IndiaLead NewsNEWS

വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതകളും

പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷയ്ക്കുള്ള കമാന്‍ഡോകളുടെ കൂട്ടത്തില്‍ ഇനി വനിത സൈനികരും. ആദ്യഘട്ടത്തില്‍ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കുന്നത്.

പുരുഷ കമാന്‍ഡോകള്‍ക്ക് തുല്ല്യമായി സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങള്‍ വനിതാ കമാന്‍ഡോകള്‍ക്കും നല്‍കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം ആദ്യം പല നേതാക്കളുടെയും യാത്രകള്‍ തുടങ്ങും. ആ യാത്രകളില്‍ വനിത സൈനികര്‍ ഉള്‍പ്പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നല്‍കുക.

Back to top button
error: