സോഷ്യൽ മീഡിയായിലൂടെ മതസ്പർദ്ദ വളർത്തി കലാപത്തിനാഹ്വാനം ചെയ്ത സംഭവത്തിൽ എറണാകുളം റൂറൽ സൈബർ സ്റ്റേഷനിൽ മൂന്ന് കേസുകളും , പറവൂർ, ചോറ്റാനിക്കര , എടത്തല, അങ്കമാലി, ആലുവ സ്റ്റേഷനുകളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു. ഗ്രൂപ്പ് ചാറ്റിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയിട്ടുള്ളത്. ഇവരുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു വരുന്നു. മതസൗഹാർദ്ദം തകർത്ത് കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
NEWS