KeralaLead NewsNEWS

റീത്തു വയ്ക്കരുത് , പൊതുദര്‍ശനത്തിനു ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം കേള്‍പ്പിക്കണം

കൊച്ചി: അന്തരിച്ച പി.ടി.തോമസ് എംഎല്‍എയുടെ അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ കഴിഞ്ഞ നവംബര്‍ 22ന് അദ്ദേഹം എഴുതിവച്ച കുറിപ്പു പ്രകാരം നടത്താന്‍ തീരുമാനം. ഇതുപ്രകാരം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചിതാഭസ്മത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചിട്ടുള്ള ഉപ്പുതോടിലെ ശവക്കല്ലറയില്‍ സംസ്‌കരിക്കും.

തന്റെ മൃതദേഹത്തില്‍ റീത്തു വയ്ക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം..’ എന്ന ഗാനം കേള്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

Signature-ad

അതിന് മുമ്പായി മൃതദേഹം കമ്പം തേനി വഴി ഇടുക്കിയിലെ ഉപ്പുതോടിലെത്തിച്ച് അദ്ദേഹത്തിന്റെ ആദ്യ കര്‍മമണ്ഡലത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു കൊച്ചിയിലെത്തിച്ച് എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ടൗണ്‍ഹാളിലും തൃക്കാക്കര മണ്ഡലത്തില്‍ കാക്കനാട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍.

മൃതദേഹം എത്തിക്കുന്നതിന്റെ സമയക്രമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Back to top button
error: