MovieNEWS

പ്രിയങ്കയുടെ ഏക കഥാപാത്രം ‘ആ മുഖം’

ഏക കഥാപാത്രം മാത്രമുള്ള മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. അഭിലാഷ് പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ആ മുഖം’ എന്ന ചിത്രത്തില്‍, സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി അടക്കമുള്ള താരപ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള പ്രിയങ്ക നായരാണ് ‘മീര’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറില്‍ തമിഴ്, മലയാളം അഭിനേതാവായ നുഫൈസ് റഹ്മാന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം പ്രതാപ് പി. നായര്‍, ശബ്ദലേഖനം ടി. കൃഷ്ണനുണ്ണി, എഡിറ്റിംഗ് സോബിന്‍ കെ. സോമന്‍, സംഗീതം ദീപാങ്കുരന്‍. മേക്കപ്പ് സുമ ജി. വസ്ത്രാലങ്കാരം ആനു നോബി, കലാസംവിധാനം ഷിബു മച്ചല്‍, ചീഫ് അസോസിയേറ്റ് ശ്യാം പ്രേം, നൃത്തസംവിധാനം രാജേശ്വരി സുബ്രഹ്മണ്യം, എഫക്റ്റ്‌സ് രാജ് മാര്‍ത്താണ്ഡം, കളറിസ്റ്റ് മഹാദേവന്‍, വിഎഫ്എക്‌സ് ഡി റ്റി എം, റെക്കോര്‍ഡിസ്റ്റ് ശ്രീകുമാര്‍ ചിത്രാഞ്ജലി, സ്റ്റില്‍സ് സേതു, ഡിസൈന്‍ സുജിത് കടയ്ക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഷാജി തിരുമല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: