സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം എന്ന് രാജ്മോഹൻ ഉണ്ണിത്താൻ.കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് ശശി തരൂർ നടത്തിയ പ്രസംഗത്തെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ ഈ പ്രസ്താവന. ശശി തരൂർ നിലപാട് തിരുത്തണമെന്നും കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ഒപ്പം നിന്നത് കോൺഗ്രസാണ് എന്നത് മറക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് ചിലപ്പോൾ കഴിയുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.