IndiaLead NewsNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സുഹൃത്തിന് സഹായം; പാക്ക് താരത്തിനെതിരെ കേസ്‌

ലഹോര്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരെ ലൈംഗിക പീഡനക്കേസ്. തോക്കിന്‍മുനയില്‍ നിര്‍ത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ലഹോറിനു സമീപം ഷാലിമാറിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാക്ക് താരം കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യാസിര്‍ ഷായുടെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. മാത്രമല്ല, ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പീഡനത്തിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പാക്ക് താരം സഹായം ചെയ്തു നല്‍കിയെന്നാണ് യാസിര്‍ ഷായ്ക്കെതിരായ പരാതി. പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു.

ലൈംഗിക പീഡനത്തിനുശേഷം സഹായമഭ്യര്‍ഥിച്ച് വാട്‌സാപ്പ് വഴി യാസിര്‍ ഷായെ ബന്ധപ്പെട്ടെങ്കിലും, ഷാ പരിഹസിച്ചതായും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. പരാതിയുമായി പൊലീസിനെ സമീപിച്ച വിവരമറിഞ്ഞ് യാസിര്‍ ഷാ തന്നെ വിളിച്ചെന്നും, പരാതി പിന്‍വലിച്ച് പീഡന വിവരം മറച്ചുവച്ചാല്‍ ഫ്‌ലാറ്റും 18 വര്‍ഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുക വീതം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി വ്യക്തമാക്കി.

Back to top button
error: