IndiaLead NewsNEWS

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുളള നീക്കം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നും അടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തില്‍ തിരക്കു പിടിച്ച നീക്കത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബില്ലിനെ പാര്‍ലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല.

കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. അതിനിടെ, ഈ സഭാസമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ സമ്മേളനം നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്.

Back to top button
error: