IndiaNEWS

ക്രിസ്തുമസ് മുതൽ ന്യൂ ഇയർ വരെ മുംബൈയിൽ നിരോധനാജ്ഞ

മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്ഷൻ 144 പ്രകാരം ഡിസംബർ 16 മുതൽ ഡിസംബർ 31 അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷ രാവുകളിൽ ആളുകൾ ഒത്തുചേരുന്നതുമൂലമുള്ള കോവിഡ്  വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ  എന്നാണ് വിശദീകരണം.
മുംബൈ പോലീസിന്റെ പുതിയ ഉത്തരവ് പ്രകാരം നഗരത്തിലെ പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയും പൊതുഗതാഗതം പൂർണ്ണമായും വാക്‌സിൻ എടുത്ത വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Back to top button
error: