പത്തനംതിട്ട : സോഷ്യൽ മീഡിയ വഴി വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഓൺലൈൻ മീഡിയ പ്രവർത്തകനെതിരെ കേസ്.പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ ചാനലിനെതിരേയാണ് പത്തനംതിട്ട മൗണ്ട് സിയോൺ വിദ്യാഭ്യാസ ഗ്രൂപ്പ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയത്.
പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ വാർത്താ പേജിൽ കൂടി വ്യാജവാർത്ത പ്രചരിപ്പിച്ച പ്രകാശ് ഇഞ്ചത്താനത്തിനെതിരേയാണ് പരാതി.വൻ തുകയ്ക്ക് പരസ്യം ചോദിച്ചെന്നും നിരസിച്ചപ്പോൾ വ്യാജ വാർത്ത പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കിയെന്നുമാണ് മൗണ്ട് സിയോൺ വിദ്യാഭ്യാസ ഗ്രൂപ്പ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയിൽ പറയുന്നത്.
ഇയാൾക്കെതിരേ വ്യാപക പരാതിയാണ് ഇത്തരത്തിൽ ഉയർന്നിട്ടുള്ളത്.മുൻപും വ്യാജ വാർത്ത നല്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി ഇയാൾക്കെതിരേ ആരോപണം ഉണ്ടായിട്ടുണ്ട്.സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഔദ്യോഗിക ഏജൻസികളുടേയോ യാതൊരുവിധ അനുമതികളോ അംഗീകാരമോ ഇല്ലാതെയാണ് ഇയാൾ മാധ്യമ പ്രവർത്തകനെന്ന വ്യാജേന വിലസുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.