KeralaNEWS

സംസ്ഥാനത്ത് നടക്കുന്നത് മദ്യ’ക്കൊള്ള’ 

സംസ്ഥാനത്ത് നടക്കുന്നത് മദ്യ’ക്കൊള്ള’യല്ലാതെ മറ്റെന്താണ്? മദ്യത്തിനല്ലാതെ മറ്റേതെങ്കിലും  ഉത്പന്നങ്ങൾക്ക് ഇത്രകണ്ട് നികുതി ഉണ്ടാകുമോ.. അല്ലെങ്കിൽ ഈടാക്കാൻ ആരെങ്കിലും ധൈര്യം കാട്ടുമോ..?
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു കേരളത്തിൽ 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം.വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം.എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്… ലാഭം1072 രൂപ.ഇതെല്ലാം പഴയകണക്ക്… കോവിഡ് ‘ബാധ’ കയറി ഖജനാവ് കാലിയായതോടെ മദ്യത്തിന്റെ നികുതിഘടന വീണ്ടും ‘പരിഷ്കരിച്ചു’. ഇതോടെ ഇതിന്റെയെല്ലാം വില വീണ്ടും ഇരട്ടിയായി.
എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്.പക്ഷെ എന്തിനും ഏതിനും പിഴിയാൻ മദ്യാപാനികളെ മാത്രമേ സർക്കാരിന് കിട്ടുകയുള്ളോ എന്നൊരു ചോദ്യം മാത്രം ഇവിടെ വെള്ളമൊഴിക്കാതെ ഗ്ലാസ്സിൽ കിടക്കുന്നു.ആർക്കും തൊട്ടുനക്കാവുന്ന രീതിയിൽ തൊട്ടപ്പുറത്തു തന്നെ അച്ചാറും !

Back to top button
error: