IndiaNEWS

  ഹെലികോപ്​ടർ അപകടത്തിൽ വിദ്വേഷ ട്വീറ്റ് ചെയ്​ത യുട്യൂബർ അറസ്റ്റിൽ, പ്രതിഷേധവുമായി ബി.ജെ.

ധുരൈ: കൂനൂരിലെ സൈനിക ഹെലികോപ്​ടർ അപകടവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്​താവനകൾ നടത്തിയ യുട്യൂബർ അറസ്റ്റിൽ. യുട്യൂബറായ മാരിദാസിനെയാണ്​ മധു​ര സൈബർ ക്രൈം പൊലീസ്​ വ്യാഴാഴ്ച അറസ്റ്റ്​ ചെയ്​തത്​. ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
ഡി.എം.കെ ഭരണത്തിന്​ കീഴിൽ തമിഴ്​നാട്​ കശ്​മീരായി മാറുകയാണോ എന്നായിരുന്നു മാരിദാസിന്‍റെ ട്വീറ്റ്​. ഉടൻതന്നെ ട്വീറ്റ്​ പിൻവലിക്കുകയും ചെയ്​തിരുന്നു.
അതേസമയം മാരിദാസിനെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിക്ഷേധിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

Back to top button
error: