കാസർകോഡ്: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്. വെള്ളരിക്കുണ്ട് സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.ചൊവ്വാഴ്ച സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതായതോടെയാണ്പിതാവ് പോലീസിനെ സമീപിച്ചത്.ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് യുവാവിനെ കുരുക്കിയത്.വിരുത നഗർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ ഇരുവരുടെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.ഇന്ന് രാവിലെ നാഗർകോവിലിൽ നിന്നും ആർ പി എഫിന്റെയും,റെയിൽവേ പോലീസിന്റെയും സഹായത്തോടെയാണ് രാജപുരം പോലീസ് ഇരുവരെയും കണ്ടെത്തിയത്.ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ച് സ്നാപ് ചാറ്റ് വഴിയാണ് പെൺകുട്ടി മനാഫിനെ പരിചയപ്പെട്ടത്.ഇത് മുതലെടുത്താണ് പെൺകുട്ടിയെ മനാഫ് കടത്തിയത്.