IndiaLead NewsNEWS

ബൂസ്റ്റർ ഡോസ് എടുത്ത 2 പേർക്ക് ‘ഒമിക്രോൺ’ വകഭേദം

കൊവിഡ് 19 വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ ബൂസ്റ്റര്‍ ഡോസ് എടുത്ത 24കാരിയിലും ജര്‍മ്മനിയില്‍ നിന്ന് എത്തിയ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

24കാരി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയാണ്. രണ്ടാമത്തെ ആള്‍ ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയതാണ്. വാക്സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇരുവര്‍ക്കും വാക്‌സിനുകളുടെ മൂന്നാം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ 10 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Signature-ad

ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. രണ്ട് ഡോസ് എടുത്താല്‍ മാത്രം കൊവിഡിനെ നിയന്ത്രിക്കാനാകില്ലെന്നും അതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും ഫൈസര്‍, ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.

Back to top button
error: