KeralaNEWS

കേരളത്തിൽ എന്തുകൊണ്ടാണ് അവിഹിത ബന്ധങ്ങളും ഒളിച്ചോട്ടങ്ങളും ഇത്രകണ്ട് വർധിക്കുന്നത് ? 

കേരളത്തിൽ പതിവില്ലാത്ത വിധം ഒളിച്ചോട്ടങ്ങളും അവിഹിതബന്ധങ്ങളും വർദ്ധിച്ചിരിക്കുകയാണ്.ഭർത്താവിനെയും നൊന്തു പെറ്റ കുഞ്ഞുങ്ങളെയും വരെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാൻ ഇന്നത്തെ സ്ത്രീകൾക്ക് യാതൊരു മടിയും ഇല്ലാതായിരിക്കുന്നു.എന്തിനേറെ അന്യപുരുഷൻമാരെ വലവിരിച്ച് ഹണിട്രാപ്പിൽ പെടുത്തുന്നതിനു വരെ!

വാട്ട്‌സ് ആപ്പും ഫേസ്ബുക്കുമില്ലാത്ത ഒരുദിവസം ചിന്തിക്കാന്‍ പോലും കഴിയാത്ത ദുഷിച്ച അവസ്ഥയിലേക്ക് യുവതലമുറ എത്തപ്പെട്ടതിന്റെ ദുരന്തമാണോ ഇത് ?  അതോ ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റമോ.. അശ്ലീലതകള്‍ നിറഞ്ഞ ചാനല്‍ കാഴ്ചകള്‍ വലിയ തോതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിളനിലമൊരുക്കുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.നീലച്ചുവയുള്ള വിഭ്രമ കാഴ്ചകളും ദ്വയാര്‍ത്ഥമുള്ള സംഭാഷണങ്ങളും കുത്തിനിറച്ച സീരിയലുകൾ  ന്യൂജനറേഷന് നല്‍കുന്ന സന്ദേശങ്ങള്‍ ശുഭസൂചകമല്ല.സീരിയലുകളുടെ കടന്നുകയറ്റത്തോടെ ഉപരിപ്ലവമായ രീതിയിലേക്ക് ബന്ധങ്ങള്‍ മാറി.വേലിചാട്ടവും അമ്മായിമ്മ മരുമകൾ പോരും ഭർത്താക്കന്മാരെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്ന ശാലീന സുന്ദരിയായ ഭാര്യയുമൊരുമൊക്കെയാണ് മിക്ക സീരിയലുകളുടെയും ഇതിവൃത്തം.കുടുംബങ്ങളില്‍ അസ്വസ്ഥത പടരാനും ബന്ധങ്ങള്‍ ശിഥിലമാകാനും ഇത് വലിയൊരു കാരണമാകുന്നുണ്ട്.

 

Signature-ad

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ നിന്നും ഇത്തരത്തിൽ ഒളിച്ചോടിയ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും എണ്ണം ഏതാണ്ട് മൂവായിരത്തോളം വരും.ഭാര്യയെന്നില്ല,മാതാവെന്നില്ല,മകളെന്നില്ല… കേരളം ഒളിച്ചോട്ടക്കാരുടെ നാടായി മാറുകയാണ്.മറുവശത്ത് മലയാളിയോ ബംഗാളിയോ ആകട്ടെ,വയസ്സനോ മധ്യവയസ്കനോ ചെറുപ്പക്കാരനോ ആകട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതൊന്നും ഒരു പ്രശ്നവുമല്ല!

Back to top button
error: