
ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ വാങ്ങിനല്‍കിയ മുച്ചക്രവാഹനങ്ങള്‍ കേടാകുന്നത് പതിവായതോടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കണ്ടവരുടെ ജീവിതം വഴിമുട്ടിയിരിക്കയാണ്.ഭിന്നശേഷി ക്കാരക്ക് നല്‍കിയ മുച്ചക്ര വാഹനങ്ങള്‍ 90 ശതമാനവും ഗുണനിലവാരമില്ലാത്തവയാണെന്നാണ് ആക്ഷേപം.ഇത്തരം വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് കിട്ടാനില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. അംഗപരിമിതരുടെ ജീവിത നിലവാരമുയര്‍ത്താനും തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കും സുഗമമായ യാത്രക്കുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ മുച്ചക്ര വാഹനങ്ങള്‍ വാങ്ങി നല്‍കിയത്. എന്നാല്‍, അടുത്തിടെ ഈ വാഹനങ്ങള്‍ പലതും കേടായി. സര്‍ക്കാര്‍ ഇടപെട്ട് വാഹനം മാറിനല്‍കുന്നതിന് നടപടി വേണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം.






